Monday, 2 August 2010

ശിഹാബ് തങ്ങള്‍ സ്മാരക സ്റാമ്പ് പ്രധാന മന്ത്രി പുറത്തിറക്കി

ന്യൂഡല്‍ഹി: മതനിരപേക്ഷതയുടെ മാനവികമൂല്യം ദീപ്തമാക്കിയ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ക്ക് രാജ്യത്തിന്റെ സ്‌നേഹാദര സ്മരണ. തങ്ങളുടെ ചരമവാര്‍ഷികത്തില്‍ പുറത്തിറക്കിയ തപാല്‍ സ്റ്റാമ്പിന്റെ പ്രകാശനം പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് നിര്‍വഹിച്ചു.കേരളത്തിന്റെ മഹാനായ പുത്രനായിരുന്നു തങ്ങളെന്ന് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് പറഞ്ഞു. ഏറെ സ്വാധീനം ചെലുത്തിയ ആത്മീയാചാര്യന്‍ കൂടിയായിരുന്നു അദ്ദേഹം. മുസ്‌ലിം ലീഗ് നേതാവെന്ന നിലയില്‍ മുന്നണിരാഷ്ട്രീയത്തിന്റെ പരീക്ഷണം ആദ്യമായി കേരളത്തില്‍ സാധ്യമാക്കി. ജനാധിപത്യ മൂല്യങ്ങളും മതസൗഹാര്‍ദവും കാത്തുസൂക്ഷിച്ചു. അദ്ദേഹത്തോടുള്ള സ്നേഹവും ആദരവും പ്രകടമാക്കാനുള്ള ചെറിയൊരു സമ്മാനമാണ് തങ്ങള്‍ സ്മാരക തപാല്‍ സ്റ്റാമ്പ്- പ്രധാനമന്ത്രി പറഞ്ഞു.മതനിരപേക്ഷത ജീവിതമൂല്യമാക്കിയ ഉന്നതമായ വ്യക്തിത്വമാണ് തങ്ങളുടെ വേര്‍പാടിലൂടെ നഷ്ടമായതെന്ന് കേന്ദ്ര റെയില്‍വേ സഹമന്ത്രിയും മുസ്‌ലിം ലീഗ് അഖിലേന്ത്യാ പ്രസിഡന്‍റുമായ ഇ. അഹമ്മദ് പറഞ്ഞു. പ്രതിരോധമന്ത്രി എ.കെ. ആന്‍റണി, കേന്ദ്ര പ്രവാസികാര്യ മന്ത്രി വയലാര്‍ രവി, കേന്ദ്ര ഭക്ഷ്യസഹമന്ത്രി പ്രൊഫ. കെ.വി. തോമസ്, കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍, കേന്ദ്ര ഐ.ടി. മന്ത്രി സച്ചിന്‍ പൈലറ്റ്, കേന്ദ്ര നിയമമന്ത്രി എം. വീരപ്പമൊയ്‌ലി, ന്യൂനപക്ഷ ക്ഷേമമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ്, മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി., തങ്ങളുടെ സഹോദരന്‍ സാദിഖലി ശിഹാബ് തങ്ങള്‍, മക്കളായ ബഷീറലി ശിഹാബ് തങ്ങള്‍, മുനവ്വറലി ശിഹാബ് തങ്ങള്‍ തുടങ്ങിയവരും ചടങ്ങില്‍