Monday, 20 July 2009

നേതാവ്‌ ശിഹാബ്‌ തങ്ങള്‍ തന്നെ

മഹാനായ സി എച്‌ പറഞ്ഞിട്ടുണ്ട്‌. അത്‌ ഉറങ്ങികിടക്കുന്ന സിംഹം തന്നെയാണെന്ന് അടിവരയിടുന്നതാണ്‌, മുസ്ലി ലീഗ്‌ പ്രവർത്തകരുടെ ആവേശവും, ഇടി സാഹിബിന്റെ വിജയവും, അഹമ്മദ്‌ സാഹിബിന്റെ കോട്ട പിടിച്ചടക്കലും. ചുവന്ന തലപ്പാവ്‌ ധരിച്ചവർ സൂക്ഷിക്കുക. മുസ്ലിം ലീഗ്‌ സിംഹം തന്നെയാണ്‌. കളിക്കരുത്‌.----മുസ്ലിം ലീഗിന്റെ വിജയത്തിനായി അഹോരാത്രം പരിശ്രമിച്ച, ലക്ഷോപലക്ഷം പ്രവർത്തകരെ, നാട്ടിലെ തെരഞ്ഞെടുപ്പിന്റെ നാഡിസ്പന്ദനം നിയത്ന്രിച്ച, എല്ലാ കെ.എം.സി.സി പ്രവർത്തകരെ, ഈ കെട്ടുറപ്പും, ഐക്യത്തോടെയുള്ള പ്രവർത്തനവും, ചിട്ടയായ സംഘടനബോധവും എന്നും നിലനിർത്തുക. അകന്ന് നിൽക്കുന്ന പ്രവർത്തകരെ സംഘടനയിലേക്ക്‌ തിരിച്ച്‌വിളിക്കുക. എവിടെയായലും, എന്തോക്കെ സംഭവിച്ചാലും, ലീഗിന്റെ മക്കൾ, ലീഗിന്റെ മാത്രം മക്കളാണെന്ന് തെളിയിക്കുന്നതാണീ വിജയം. നേതാകൾ പ്രവർത്തകരുടെ വികാരം മനസിലാക്കും എന്ന് കരുതുന്നു. മുസ്ലിം ലീഗിനെ വിജയത്തിലേക്ക്‌ നയിച്ചവരിl പ്രധാനി നമ്മുടെ പ്രിയങ്കരനായ നേതാവ്‌, പാണക്കാട്‌ സയ്യിദ്‌ മുഹമ്മദലി ശിഹാബ്‌ തങ്ങൾ തന്നെയാണ്‌.കൊടപ്പനക്കൽ തറവാടിന്റെ കാരണവരെ,ഞങ്ങൾക്ക്‌ നേതാവായി, അങ്ങ്‌ മുൻപെ നടക്കുക.അക്ഷരംപ്രതി അങ്ങയെ അനുസരിക്കാൻ ഇതാലക്ഷോപലക്ഷം പിന്നാലെയുണ്ട്‌.മുസ്ലിം ലീഗ്‌ സിന്ദാബാദ്‌.

2 comments:

Unknown said...

very good
thank you noor mohammed

‍ശരീഫ് സാഗര്‍ said...

noor muhammed,
നിങ്ങളുടെ സംരംഭം നന്നായിട്ടുണ്ട്‌. കൂടുതല്‍ പേരെ ക്ഷണിക്കുക. കൂടുതല്‍ നല്ല ലേഖനങ്ങള്‍ ഉള്‍പ്പെടുത്തുക.