
ഒരു മുസ്ലിമിന് കമ്യൂണിസ്റ്റാകാൻ കഴിയില്ല : ഡോ. ബഹാവുദ്ദീൻ.
1. ഒരു ഇസ്ലാം മതവിശ്വാസിക്ക് കമ്മ്യൂണിസ്റ്റ് ആകാൻ കഴിയ്യില്ല കാരണം അവ രണ്ടും ഉത്തര-ദക്ഷിണധ്രുവങ്ങളിലാണുള്ളത് കമ്മ്യൂണിസ്റ്റ്ഗ്രന്ഥങ്ങളിലും അടിസ്ഥാന പ്രമാണങ്ങളിലും ഇത് വെട്ടിത്തുറന്ന് സ്പഷ്ട്മാക്കിയിട്ടുണ്ട്.
മാർക്സിസത്തിന്റെ താത്വികമായ അടിസ്ഥാനം മാർക്സും ഏംഗൽസും ആവർത്തിച്ചുപറഞ്ഞതുപോലെ വൈരുധ്യാധിഷ്ടിത ഭൗതികവാദമാണ് ഇതാകട്ടെ തികച്ചും നിരീശ്വരപരവും സർവ്വമത വിരുദ്ധവുമാകുന്നു (മാർക്സ്, ഏംഗൽസ്, മാർക്സിസം - ലെനിൻ പേജ്:273) മറ്റൊരിക്കൽ ലെനിൻ പറഞ്ഞു: നാം മതത്തിനെതിരായി സമരം ചെയ്യണം. ഭൗതികവാദത്തിന്റെ എ.ബി.സി. അതാണ് മാർക്സിസത്തിന്റെ എ.ബി.സി.യും അതുതന്നെ (റിലിജ്യൻ പേജ്:21)
ഒരു മുസ്ലിമിന്ന് കമ്മ്യൂണിസ്റ്റ് ആയിക്കൂടാ എന്ന് രൂഢമൂലമായി മനസ്സിൽ തറപ്പിച്ച ഒരു സംഭവം കൗമാരത്തിലുണ്ടായത് ഇവിടെ അനുസ്മരിക്കുന്നത് സംഗതമായിരിക്കും എനിക്ക് സുമാർ പതിനഞ്ചു വയസ്സു പ്രായമാണന്ന് പ്രസിദ്ധ സൂഫിവര്യനായിരുന്ന ഉപ്പാപ്പ തേനു മുസ്ലിയാർ കൂരിയാട്ടെ ഒരു പീടികയുടെ മാളികമുകളിൽ പൊതുവഴിയിലേക്ക് താഴിത്തിക്കെട്ടിയിരുന്ന മാർക്സിസ്റ്റ് പതാക പേനാക്കത്തികൊണ്ട് മുറിച്ചെടുത്ത് അവിടത്തെ ചായപ്പീടികയുടെ അടുപ്പിലിട്ട് കത്തിച്ചു എന്നിട്ട് അവിടെ കൂടിയിരുന്നവരെ നോക്കി പ്രഖ്യാപിച്ചു: അല്ലാഹു ഇല്ല എന്നു പറയുന്ന പാർട്ടിക്കാരുടെ കൊടി എന്റെ നാട്ടിൽ ഞാൻ ജീവിച്ചിരിക്കുന്നിടത്തോളം ഉയർത്താൻ അനുവദിക്കില്ല’ നമ്മുടെ നാട്ടിലെ പൂർവ്വകാല പണ്ഡിതന്മാരെല്ലാം ഇതേ കാഴ്ചപ്പാട് വെച്ചുപുലർത്തുന്നവരായിരുന്നു. അത് തർക്കമറ്റ വിഷയമാണ്.
2) കമ്മ്യൂണിസം സ്വീകരിച്ച് ‘മുർതദ്ദാ’ യിപ്പോയവനെ സംബന്ധിച്ച് ശൈഖ് ഖർദാവിയുടെ ഫത്‌വ നൂറു ശതമാനവും ശരിതന്നെ. മുസ്ലിം ലോകത്തെ നിരവധി പണ്ഡിതന്മാരുടെ ഉറച്ച അഭിപ്രായവും ഇതു തന്നെയാണെന്നു വിസ്മരിച്ചുകൂടാ.
3) മുസ്ലിംകളെ സംബന്ധിച്ച് നോക്കിയാൽ സി.പി.എം. സംരക്ഷകരാണെന്നു ഒരിക്കലെങ്കിലും തോന്നിയിട്ടില്ല മറിച്ച് പലപ്പോഴും തോന്നിയിട്ടുള്ളത് സംഹാരകരാണ് എന്നാണൊതാനും. തലശ്ശേരിയും നാദാപുരവും മറ്റും അതിനു സാക്ഷ്യം വഹിക്കുന്നു. കേരളത്തിൽ പലപ്പോഴും അവർ കാണിക്കുന്ന മുസ്ലിം പ്രേമം തനി രാഷ്ടീയതട്ടിപ്പ് മാത്രമാണ്.
4) ഷാബാനു കേസിനൊടനുബന്ധിച്ചും മറ്റു പലപ്പോഴും സി.പി.എമ്മിന്റെ ശരീഅത്ത് വിരോധം നാം കണ്ടതാണ്. അള്ളാ പറഞ്ഞാലും അംഗീകരിക്കില്ലെന്നാണ് സഖാവ് ഇ.എം.എസ്.വ്യക്തമാക്കിയത്. സൽമാൻ റുഷ്ദിക്ക് ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്റെ ആവരണമണിയിക്കാനും അവർ ധൃഷ്ട്‌രായി ഏക സിവിൽകോഡ് വാദത്തിന് ഭരണഘടനയുടെ തണലുണ്ടല്ലോ? ഇസ്ലാമിനെയും മുസ്ലിംകളെയും സംബന്ധിച്ചിടത്തോളം ഇവയിലൊക്കെ തികച്ചും നിഷേധാത്മക നിലപാടാണ് ഈകരിച്ചത്
No comments:
Post a Comment