Thursday, 28 February 2013
Saturday, 18 December 2010
മഞ്ഞളാം കുഴി അലി ലീഗിലേക്ക്
മലപ്പുറം: ആയിരക്കണക്കിന് യു.ഡി.എഫ് പ്രവര്‍ത്തകരെ സാക്ഷിനിര്‍ത്തി മഞ്ഞളാംകുഴി അലിയും സഹപ്രവര്‍ത്തകരും യു.ഡി.എഫിലെ വിവിധ പാര്‍ട്ടികളില്‍ അംഗങ്ങളായി. എല്‍.ഡി.എഫ് ബന്ധം ഉപേക്ഷിക്കുകയും എം.എല്‍.എ സ്ഥാനം രാജിവെക്കുകയും ചെയ്ത അലി ഉത്സവാന്തരീക്ഷത്തിലാണ് മുസ്‌ലിംലീഗില്‍ ചേര്‍ന്നത്. കനത്ത മഴയെ വകവെക്കാതെ ആയിരങ്ങളാണ് തടിച്ചുകൂടിയത്. അലിയോടൊപ്പം എല്‍.ഡി.എഫ് ബന്ധം വിട്ട സി.പി.എം മുന്‍ ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ ഉള്‍പ്പെടെയുള്ള സഹപ്രവര്‍ത്തകരാണ് യു.ഡി.എഫിലെ വിവിധ കക്ഷികളില്‍ അംഗത്വം സ്വീകരിച്ചത്. മഞ്ഞളാംകുഴി അലിക്കും സഹപ്രവര്‍ത്തകര്‍ക്കും ലീഗിലേക്കുള്ള അംഗത്വം മുസ്‌ലിംലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ കൈമാറി. കോണ്‍ഗ്രസ്സിലേക്കുവന്ന പ്രവര്‍ത്തകര്‍ക്ക് പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി അംഗത്വം നല്‍കി. സോഷ്യലിസ്റ്റ് ജനത ഡെമോക്രാറ്റിക്കില്‍ അംഗങ്ങളായവര്‍ക്ക് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ എം.പി. വീരേന്ദ്രകുമാര്‍ അംഗത്വം കൈമാറി. മലപ്പുറം സുന്നിമഹല്‍ പരിസരത്ത് നടന്ന ചടങ്ങ് മുസ്‌ലിംലീഗ് സംസ്ഥാന അധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. അലിയുടെ വരവോടുകൂടി സി.പി.എമ്മിന്റെ ജില്ലയിലെ നട്ടെല്ല് തകര്‍ന്നതായി അദ്ദേഹം പറഞ്ഞു.ആത്മാര്‍തയുള്ളവര്‍ക്ക് നില്‍ക്കാന്‍ കഴിയാത്ത പാര്‍ട്ടിയായി സി.പി.എം മാറിയെന്നും അലി അതിന്റെ പ്രതീകമാണെന്നും പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി പറഞ്ഞു. അലിയോടൊപ്പം ആയിരങ്ങളാണ് യു.ഡി.എഫിലേക്ക് എത്തിയിട്ടുള്ളത്. കേരളം മുഴുവന്‍ ഇതിന്റെ പ്രതിഫലനം ഉണ്ടായിട്ടുണ്ട്- ഉമ്മന്‍ചാണ്ടി പറഞ്ഞു.അനുഭവങ്ങളില്‍നിന്ന് പാഠം ഉള്‍ക്കൊണ്ടുകൊണ്ട് അഴിമതിയുടെ കറപുരളാത്ത ഒരു സര്‍ക്കാറാണ് യു.ഡി.എഫ് മുന്നില്‍ കാണുന്നതെന്നലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. കുപ്പത്തൊട്ടിയായ കേരളത്തെ മാലിന്യമുക്തമാക്കാനാണ് യു.ഡി.എഫിന്റെ യത്‌നം. മലപ്പുറം ചുവക്കുന്നുവെന്ന സി.പി.എമ്മിന്റെ അവകാശവാദത്തിന്റെ ഫ്യൂസാണ് കത്തിപ്പോയതെന്നും അദ്ദേഹം പറഞ്ഞു.രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് വേണ്ട മാന്യത ഇല്ലാത്ത പാര്‍ട്ടിയാണ് സി.പി.എമ്മെന്ന് സോഷ്യലിസ്റ്റ് ജനത സംസ്ഥാന പ്രസിഡന്റ് എം.പി. വീരേന്ദ്രകുമാര്‍ പറഞ്ഞു. എതിര്‍ക്കുന്നവരെ തകര്‍ക്കുകയാണ് അവരുടെ ലക്ഷ്യം. യു.ഡി.എഫിലെ ഒരു സാധാരണ അംഗത്തിന്റെ മാന്യത പോലും സി.പി.എമ്മിന്റെ ഉന്നത നേതാക്കള്‍ക്കില്ല- വീരേന്ദ്രകുമാര്‍ പറഞ്ഞു.ഡോ. എം.കെ. മുനീര്‍, കെ.എന്‍.എ. ഖാദര്‍, എം.പി. അബ്ദുള്‍സമദ് സമദാനി, കെ.പി.എ. മജീദ് എന്നിവര്‍ പ്രസംഗിച്ചു.എം.എല്‍.എ. സ്ഥാനമോ എം.പി. സ്ഥാനമോ മന്ത്രിസ്ഥാനമോ ആഗ്രഹിച്ചല്ല താന്‍ മുസ്‌ലിം ലീഗിലേക്ക് കടന്നുവന്നതെന്ന് മറുപടി പ്രസംഗത്തില്‍ മഞ്ഞളാംകുഴി അലി പറഞ്ഞു. ഏറ്റവും പിന്‍നിരയിലിരുന്ന് ജനങ്ങളോടൊപ്പം പ്രവര്‍ത്തിക്കാനാണ് തനിക്ക് ഇഷ്ടം. എല്‍.ഡി.എഫിന്റെ അഴിമതിയും വികസനവിരുദ്ധ നിലപാടുമാണ് എന്നെ മാറിചിന്തിക്കാന്‍ പ്രേരിപ്പിച്ചത്. നാടിനെ സ്നേഹിക്കുന്നതുകൊണ്ട് എനിക്ക് ആ ബന്ധം ഉപേക്ഷിക്കേണ്ടി വന്നു. മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ട രീതിയില്‍ കമ്പ്യൂട്ടര്‍ പ്രവര്‍ത്തിക്കുന്നതുപോലെയാണ് സി.പി.എം. നേതാക്കളുടെ പ്രവര്‍ത്തനം. അവിടെ ഹൃദയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സ്ഥാനമില്ലാതാകുന്നു. താനുണ്ടാക്കിയ കേടുപാടുകള്‍ തീര്‍ക്കാന്‍ ലീഗില്‍ നിന്നുകൊണ്ട് പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്ന് അലി അഭ്യര്‍ഥിച്ചു. മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് പി.കെ. അബ്ദുറബ്ബ് സ്വാഗതവും പി. അബ്ദുള്‍ ഹമീദ് നന്ദിയും പറഞ്ഞു.
Monday, 2 August 2010
ശിഹാബ് തങ്ങള്‍ സ്മാരക സ്റാമ്പ് പ്രധാന മന്ത്രി പുറത്തിറക്കി
ന്യൂഡല്‍ഹി: മതനിരപേക്ഷതയുടെ മാനവികമൂല്യം ദീപ്തമാക്കിയ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ക്ക് രാജ്യത്തിന്റെ സ്‌നേഹാദര സ്മരണ. തങ്ങളുടെ ചരമവാര്‍ഷികത്തില്‍ പുറത്തിറക്കിയ തപാല്‍ സ്റ്റാമ്പിന്റെ പ്രകാശനം പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് നിര്‍വഹിച്ചു.കേരളത്തിന്റെ മഹാനായ പുത്രനായിരുന്നു തങ്ങളെന്ന് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് പറഞ്ഞു. ഏറെ സ്വാധീനം ചെലുത്തിയ ആത്മീയാചാര്യന്‍ കൂടിയായിരുന്നു അദ്ദേഹം. മുസ്‌ലിം ലീഗ് നേതാവെന്ന നിലയില്‍ മുന്നണിരാഷ്ട്രീയത്തിന്റെ പരീക്ഷണം ആദ്യമായി കേരളത്തില്‍ സാധ്യമാക്കി. ജനാധിപത്യ മൂല്യങ്ങളും മതസൗഹാര്‍ദവും കാത്തുസൂക്ഷിച്ചു. അദ്ദേഹത്തോടുള്ള സ്നേഹവും ആദരവും പ്രകടമാക്കാനുള്ള ചെറിയൊരു സമ്മാനമാണ് തങ്ങള്‍ സ്മാരക തപാല്‍ സ്റ്റാമ്പ്- പ്രധാനമന്ത്രി പറഞ്ഞു.മതനിരപേക്ഷത ജീവിതമൂല്യമാക്കിയ ഉന്നതമായ വ്യക്തിത്വമാണ് തങ്ങളുടെ വേര്‍പാടിലൂടെ നഷ്ടമായതെന്ന് കേന്ദ്ര റെയില്‍വേ സഹമന്ത്രിയും മുസ്‌ലിം ലീഗ് അഖിലേന്ത്യാ പ്രസിഡന്‍റുമായ ഇ. അഹമ്മദ് പറഞ്ഞു. പ്രതിരോധമന്ത്രി എ.കെ. ആന്‍റണി, കേന്ദ്ര പ്രവാസികാര്യ മന്ത്രി വയലാര്‍ രവി, കേന്ദ്ര ഭക്ഷ്യസഹമന്ത്രി പ്രൊഫ. കെ.വി. തോമസ്, കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍, കേന്ദ്ര ഐ.ടി. മന്ത്രി സച്ചിന്‍ പൈലറ്റ്, കേന്ദ്ര നിയമമന്ത്രി എം. വീരപ്പമൊയ്‌ലി, ന്യൂനപക്ഷ ക്ഷേമമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ്, മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി., തങ്ങളുടെ സഹോദരന്‍ സാദിഖലി ശിഹാബ് തങ്ങള്‍, മക്കളായ ബഷീറലി ശിഹാബ് തങ്ങള്‍, മുനവ്വറലി ശിഹാബ് തങ്ങള്‍ തുടങ്ങിയവരും ചടങ്ങില്‍
Monday, 3 August 2009
വിളക്കണഞ്ഞു
ജനലക്ഷങ്ങളുടെ വിതുമ്പലുകളുടെയും നിറമിഴികളുടെയും അകമ്പടിയില്‍ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ക്ക് കേരളം വിടനല്‍കി. പാണക്കാട് ജുമാമസ്‌ജിദ് ഖബര്‍സ്ഥാനില്‍ വൈകിട്ട് മൂന്നുമണിയോടെ അദ്ദേഹത്തിന്റെ ഭൗതികശരീരം അടക്കംചെയ്യുമ്പോള്‍ ഒരുനോക്കുകാണാന്‍ ഒഴുകിയെത്തിയവരെക്കൊണ്ട് മലപ്പുറത്തെ എല്ലാ പാതകളും നിറഞ്ഞിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതികളുടെ അകമ്പടിയോടെയാണ് ഞായറാഴ്‌ച ഉച്ചയ്‌ക്ക് മൂന്നുമണിക്ക് ജനനായകന്റെ മൃതദേഹം മണ്ണിനോട് ചേര്‍ന്നത്. അണമുറിയാത്ത ജനസഞ്ചയത്തിന്റെ പ്രാര്‍ഥനകള്‍ക്കിടയില്‍ സഹോദരന്‍ ഹൈദരലി ശിഹാബ്‌തങ്ങളാണ് മയ്യിത്ത് നമസ്‌കാരത്തിന് നേതൃത്വംനല്‍കിയത്. ശനിയാഴ്‌ച രാത്രിയിലെ ജനപ്രവാഹം ഞായറാഴ്‌ച രാവിലെയായതോടെ വന്‍ സാഗരമായി മാറി. അക്ഷരാര്‍ഥത്തില്‍ മലപ്പുറത്തേക്ക് ജനങ്ങള്‍ ഒഴുകുകയായിരുന്നു. രാവിലെ ഏഴുമണിയോടെ മൃതദേഹം മലപ്പുറം മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വെച്ചു. ടൗണ്‍ഹാളിലും പരിസരത്തും അപ്പോഴേക്കും സൂചികുത്താനിടമില്ലാത്തവിധം ജനം തിങ്ങിനിറഞ്ഞുകഴിഞ്ഞിരുന്നു. ആത്മീയനേതാവിനെ ഒരുനോക്കുകാണാന്‍ മണിക്കൂറുകളോളം ജനങ്ങള്‍ ക്യൂ നിന്നു.
Wednesday, 22 July 2009
ലുത്ഫ
അബുദാബി മലപ്പുറം ജില്ല കെ.എം.സി.സി. സമൂഹ വിവാഹത്തിന്റെ ഭാഗമായി ജില്ലയിലെ തീരദേശ മേഖലകളില്‍ നിന്നുള്ള നിര്‍ധന കുടുംബങ്ങള്‍ക്കായി ഓട്ടോറിക്ഷ വിതരണം .
തിരൂര്‍ ടൌണ്‍ ഹാളില്‍
സയ്യിദ് ഹൈദരാലി ശിഹാബ് തങ്ങള്‍ , ഇ. അഹമ്മദ് സാഹിബ്, പി.കെ. കുഞ്ഞാലിക്കുട്ടി , അബ്ദുസമദ് സമദാനി , ഇ.ടി . മുഹമ്മദ് ബഷീര്‍, പി.വി.അബ്ദുല്‍ വഹാബ്, പി.കെ.അബ്ദുറബ്ബ് .. തുടങ്ങിയ നേതാക്കള്‍ പങ്കെടുക്കുന്നു .
Monday, 20 July 2009
നേതാവ് ശിഹാബ് തങ്ങള്‍ തന്നെ
Wednesday, 1 April 2009
ഒരു മഹത്തായ പ്രസ്ഥാനം

ഒരു മുസ്ലിമിന് കമ്യൂണിസ്റ്റാകാൻ കഴിയില്ല : ഡോ. ബഹാവുദ്ദീൻ.
1. ഒരു ഇസ്ലാം മതവിശ്വാസിക്ക് കമ്മ്യൂണിസ്റ്റ് ആകാൻ കഴിയ്യില്ല കാരണം അവ രണ്ടും ഉത്തര-ദക്ഷിണധ്രുവങ്ങളിലാണുള്ളത് കമ്മ്യൂണിസ്റ്റ്ഗ്രന്ഥങ്ങളിലും അടിസ്ഥാന പ്രമാണങ്ങളിലും ഇത് വെട്ടിത്തുറന്ന് സ്പഷ്ട്മാക്കിയിട്ടുണ്ട്.
മാർക്സിസത്തിന്റെ താത്വികമായ അടിസ്ഥാനം മാർക്സും ഏംഗൽസും ആവർത്തിച്ചുപറഞ്ഞതുപോലെ വൈരുധ്യാധിഷ്ടിത ഭൗതികവാദമാണ് ഇതാകട്ടെ തികച്ചും നിരീശ്വരപരവും സർവ്വമത വിരുദ്ധവുമാകുന്നു (മാർക്സ്, ഏംഗൽസ്, മാർക്സിസം - ലെനിൻ പേജ്:273) മറ്റൊരിക്കൽ ലെനിൻ പറഞ്ഞു: നാം മതത്തിനെതിരായി സമരം ചെയ്യണം. ഭൗതികവാദത്തിന്റെ എ.ബി.സി. അതാണ് മാർക്സിസത്തിന്റെ എ.ബി.സി.യും അതുതന്നെ (റിലിജ്യൻ പേജ്:21)
ഒരു മുസ്ലിമിന്ന് കമ്മ്യൂണിസ്റ്റ് ആയിക്കൂടാ എന്ന് രൂഢമൂലമായി മനസ്സിൽ തറപ്പിച്ച ഒരു സംഭവം കൗമാരത്തിലുണ്ടായത് ഇവിടെ അനുസ്മരിക്കുന്നത് സംഗതമായിരിക്കും എനിക്ക് സുമാർ പതിനഞ്ചു വയസ്സു പ്രായമാണന്ന് പ്രസിദ്ധ സൂഫിവര്യനായിരുന്ന ഉപ്പാപ്പ തേനു മുസ്ലിയാർ കൂരിയാട്ടെ ഒരു പീടികയുടെ മാളികമുകളിൽ പൊതുവഴിയിലേക്ക് താഴിത്തിക്കെട്ടിയിരുന്ന മാർക്സിസ്റ്റ് പതാക പേനാക്കത്തികൊണ്ട് മുറിച്ചെടുത്ത് അവിടത്തെ ചായപ്പീടികയുടെ അടുപ്പിലിട്ട് കത്തിച്ചു എന്നിട്ട് അവിടെ കൂടിയിരുന്നവരെ നോക്കി പ്രഖ്യാപിച്ചു: അല്ലാഹു ഇല്ല എന്നു പറയുന്ന പാർട്ടിക്കാരുടെ കൊടി എന്റെ നാട്ടിൽ ഞാൻ ജീവിച്ചിരിക്കുന്നിടത്തോളം ഉയർത്താൻ അനുവദിക്കില്ല’ നമ്മുടെ നാട്ടിലെ പൂർവ്വകാല പണ്ഡിതന്മാരെല്ലാം ഇതേ കാഴ്ചപ്പാട് വെച്ചുപുലർത്തുന്നവരായിരുന്നു. അത് തർക്കമറ്റ വിഷയമാണ്.
2) കമ്മ്യൂണിസം സ്വീകരിച്ച് ‘മുർതദ്ദാ’ യിപ്പോയവനെ സംബന്ധിച്ച് ശൈഖ് ഖർദാവിയുടെ ഫത്‌വ നൂറു ശതമാനവും ശരിതന്നെ. മുസ്ലിം ലോകത്തെ നിരവധി പണ്ഡിതന്മാരുടെ ഉറച്ച അഭിപ്രായവും ഇതു തന്നെയാണെന്നു വിസ്മരിച്ചുകൂടാ.
3) മുസ്ലിംകളെ സംബന്ധിച്ച് നോക്കിയാൽ സി.പി.എം. സംരക്ഷകരാണെന്നു ഒരിക്കലെങ്കിലും തോന്നിയിട്ടില്ല മറിച്ച് പലപ്പോഴും തോന്നിയിട്ടുള്ളത് സംഹാരകരാണ് എന്നാണൊതാനും. തലശ്ശേരിയും നാദാപുരവും മറ്റും അതിനു സാക്ഷ്യം വഹിക്കുന്നു. കേരളത്തിൽ പലപ്പോഴും അവർ കാണിക്കുന്ന മുസ്ലിം പ്രേമം തനി രാഷ്ടീയതട്ടിപ്പ് മാത്രമാണ്.
4) ഷാബാനു കേസിനൊടനുബന്ധിച്ചും മറ്റു പലപ്പോഴും സി.പി.എമ്മിന്റെ ശരീഅത്ത് വിരോധം നാം കണ്ടതാണ്. അള്ളാ പറഞ്ഞാലും അംഗീകരിക്കില്ലെന്നാണ് സഖാവ് ഇ.എം.എസ്.വ്യക്തമാക്കിയത്. സൽമാൻ റുഷ്ദിക്ക് ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്റെ ആവരണമണിയിക്കാനും അവർ ധൃഷ്ട്‌രായി ഏക സിവിൽകോഡ് വാദത്തിന് ഭരണഘടനയുടെ തണലുണ്ടല്ലോ? ഇസ്ലാമിനെയും മുസ്ലിംകളെയും സംബന്ധിച്ചിടത്തോളം ഇവയിലൊക്കെ തികച്ചും നിഷേധാത്മക നിലപാടാണ് ഈകരിച്ചത്
